വോഗ് മാഗസിന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ സീരിയസായി മന്ത്രി കെ കെ ശൈലജയെ തിരഞ്ഞെടുത്തു

"ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി ഈ പ്രതിസന്ധിയില്‍ ഇടപെടാന്‍ ആവേശമായിരുന്നു"വെന്ന് കെ.കെ. ശൈലജ വോഗിനോട് പറയുന്നു

0

ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക അഭിമുഖവും.പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് വോഗ് മാസിനിലെ ഫീച്ചറുകള്‍. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ ലോകത്തിന് പരിചയപ്പെടുത്തുന്നത് .
https://indiavisionmedia.com/pmf-8/

“ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി ഈ പ്രതിസന്ധിയില്‍ ഇടപെടാന്‍ ആവേശമായിരുന്നു”വെന്ന് കെ.കെ. ശൈലജ വോഗിനോട് പറയുന്നു. ഇതിനോടകം നിരവധി പേര്‍ മന്ത്രിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. വോഗ് മാഗസിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.കെ. ശൈലജയെ നിരവധി പേരാണ് അഭിനതിച്ചു രംഗത്തുവന്നിട്ടുള്ളത്

അമേരിക്കൻ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട കലഹരിസിന്റെ ചിത്രവും വോഗ് ലുണ്ട് അമേരിക്ക വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, ആദ്യത്തെ വർഗ്ഗക്കാരിയായ വ്യക്തി, ഇന്ത്യൻ വംശജയായ ആദ്യ വനിത എന്നീ നിലകളിൽ ചരിത്രം സൃഷ്ടിച്ച വിജയമാണ് കമലയുടേത് .

You might also like

-