വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരം കെ കെ ശൈലജക്ക്

കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ.വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി

0

മുംബൈ: വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്കാരണങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ.വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു. ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തന്റെ ടീമിന് സമർപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്റെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് അവർ. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആയിരുന്നു

You might also like

-