പാലാരിവട്ടം പാലം അഴിമതി മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞു പ്രതിപട്ടികയിൽ ?
വിജിലൻസിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല.ആവർത്തിച്ച് ചോദിച്ചപ്പോൾ മുൻ വിധിയോടെ ചോദിച്ചാൽ ഉത്തരം പറയാനാകില്ലെന്ന് മറുപടി നൽകി ഒഴുവാക്കുകയാണുണ്ടായത്
കൊച്ചി :പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പ്രതി ചേർത്തേക്കും.പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വഴിവിട്ട് ഇടപെട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാലാരിവട്ടം പാലം നിർമാണ അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ഭാഗത്തു നിന്നുണ്ടായ ചട്ടലംഘനങ്ങൾ ഓരോന്നും വിജിലൻസ് അദ്ദേഹത്തിന് മുന്നിൽ നിരത്തി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മുൻ മന്ത്രിക്കും അന്വേഷണ സംഘം വിശദീകരിച്ചു. ചട്ടലംഘനമില്ലെന്ന് ആദ്യം ന്യായികരിച്ച ഇബ്രാഹിം കുഞ്ഞ് തെളിവുകൾ നിരത്തിയതോടെ പരുങ്ങലിലായി. പിന്നീട് വിജിലൻസിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല.ആവർത്തിച്ച് ചോദിച്ചപ്പോൾ മുൻ വിധിയോടെ ചോദിച്ചാൽ ഉത്തരം പറയാനാകില്ലെന്ന് മറുപടി നൽകി ഒഴുവാക്കുകയാണുണ്ടായത്
‘ കുറ്റക്കാരനാക്കാൻ ഗൂഡാലോചന നടന്നതായും ദൈവത്തിന്‍റെ കോടതിയിൽ നിരപരാധിയാണെന്ന വിശ്വാസമുള്ളതിനാൽ അന്വേഷണത്തെ ഭയമില്ലെന്നും ” ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മൂന്ന് മണിക്കൂറാണ് വിജിലൻസ് വി.കെ ഇബ്രഹീം കുഞ്ഞിനെ ചോദ്യം ചെയ്തത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ ചോദ്യം ചെയ്യലോടെ വി.കെ ഇബ്രാഹീം കുഞ്ഞിനെ വിജിലൻസ് പ്രതിയാക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. അടുത്താഴ്ച്ച അന്വേഷണസംഘം വിജിലൻസ് മേധാവിക്ക് റിപ്പോർട്ട് കൈമാറും.അതിനു ശേഷം അറെസ്റ്റുണ്ടായേക്കും