കരിദിനാചരണം മാറ്റി; വിഴിഞ്ഞം കപ്പൽ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇടവക
പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറച്ചു വിശ്വസിക്കുകയാണ്. മറിച്ചായാൽ തങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. രൂപതയുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന ചോദ്യത്തിനു ഇതുമായി ബന്ധപ്പെട്ട് രൂപത നേതൃത്വവുമായി സംസാരിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു മറുപടി
തിരുവനന്തപുരം: വിഴിഞ്ഞം ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സർക്കാരിൽ നിന്നുള്ള ഉറപ്പിനെ തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 15 ന് നടക്കുന്ന കപ്പൽ സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് നടത്താനാലോചിച്ച കരിദിനാചരണം ഒഴിവാക്കി ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനമെന്ന് ഇടവക വികാരി മോൺ. ഡോ.ടി നിക്കോളാസ് അറിയിച്ചു. ഇത്രയും കാലത്തിനു ശേഷം ചർച്ചയിൽ ലഭിച്ച പരിഗണന, സമീപനം എന്നിവയാണ് കരിദിനം ഉപേക്ഷിച്ചു സഹകരിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറച്ചു വിശ്വസിക്കുകയാണ്. മറിച്ചായാൽ തങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. രൂപതയുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന ചോദ്യത്തിനു ഇതുമായി ബന്ധപ്പെട്ട് രൂപത നേതൃത്വവുമായി സംസാരിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു മറുപടി.
ആനുകൂല്യങ്ങൾക്കു വേണ്ടിയല്ല മറിച്ച് അവകാശങ്ങൾക്കു വേണ്ടിയാണ് നിലകൊണ്ടത്. മണ്ണെണ്ണ, കരമടി,, കട്ടമര, ചുമടു തൊഴിലാളികൾക്കായി നേരത്തെ പ്രഖ്യാപിച്ച തുകയിൽ ആദ്യ ഗഡുവായി 7.5 കോടി രൂപ അനുവദിച്ചു. നേരത്തെ പല ഉറപ്പുകളും ലഭിച്ചിരുന്നുവെങ്കിലും ഇന്നലത്തെ ചർച്ചയിൽ വളരെ അനുഭാവപൂർണമായ പ്രതീതിയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണെന്നും അംഗീകരിച്ചു നൽകണമെന്നുമുളള മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശമാണെന്നും അറിവു ലഭിച്ചു.