വിസ്മയയുടെ മരണം ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചു

കിരണിന്റെ മാതാപിതാക്കളെയും ഐജി കാണും. വിസ്മയയുടെ മരണത്തില്‍ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബെഹറ നിയോഗിച്ചത്. വിസ്മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്‌സ് ആപ്പ് സന്ദേഷവും ചിത്രങ്ങളും പരിശോധിക്കും

0

കൊല്ലം :സ്ത്രീധന തര്ക്കം നിലനിൽക്കെ നിലമേലില്‍ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിന് ഐ ജി അര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടപടികള്‍ തുടങ്ങി .
ഐ ജി അര്‍ഷിതാ അട്ടല്ലൂരിയും സംഘവും ഇന്ന് വിസ്മയയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുക്കും. കിരണിന്റെ മാതാപിതാക്കളെയും ഐജി കാണും. വിസ്മയയുടെ മരണത്തില്‍ കുടുംബം ദുരൂഹത ഉന്നയിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോക് നാഥ് ബെഹറ നിയോഗിച്ചത്. വിസ്മയ അവസാനമായി അയച്ചെന്ന് പറയുന്ന വാട്‌സ് ആപ്പ് സന്ദേഷവും ചിത്രങ്ങളും പരിശോധിക്കും. മുന്‍പ് കിരണ്‍ കുമാറിനെതിരെ കുടുംബം ചടയമംഗലം പൊലീസില്‍ നല്‍കിയ പരാതിയുടെ വിശദാംഷങ്ങളും ആരായും. വിസ്മയ ആത്മഹത്യ ചെയ്‌തെന്ന് പറയുന്ന കിരണിന്റെ ശൂരനാട്ടെ വീട്ടിലും ഐജി പരിശോധന നടത്തും. കിരണിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

വിസ്മയയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും വിശദമായും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതനുസരിച്ചാകും കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുക. നേരത്തെ ശൂരനാട്ടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ കിരണിനെ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തെക്ക് റിമാന്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

You might also like

-