പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു

സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് ഔദ്യോഗിക ചുമതല ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി.

0


സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയാണ് ഔദ്യോഗിക ചുമതല ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി.

ടോം ജോസ് കഴിഞ്ഞ 30 ന് വിരമിച്ചതോടെയാണ് 1986 ബാച്ചിലെ ഉദ്യോഗസ്ഥനായ വിശ്വാസ് മേത്ത സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായത്.വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ് ഓഫീസിലെത്തി ചുമതല കൈമാറി. കോവിഡ് പ്രതിരോധത്തിനാണ് മുന്‍ഗണനയെന്ന് വിശ്വാസ് മേത്ത പറഞ്ഞു. പ്രതിസന്ധിയുടെ കാലമാണ് പിന്നിട്ടതെന്ന് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് അടുത്തവര്‍ഷം ഫെബ്രവരി വരെയാണ് സര്‍വ്വീസ് കാലാവധിയുള്ളത്.

You might also like

-