എ ബി വി പി കൊലവിളി മുദ്രാവാക്യത്തിനെതിരെ പ്രതികരിച്ച കോളേജ് പ്രഫസറെ രാജ്യദ്രോഹിയാക്കി അധ്യാപകനെകൊണ്ട് വിദ്യാർത്ഥി നേതാവിന്റെ കാല് പിടിപ്പിച്ച് സംഘപരിവാറിന്റെ കടത്തം
ക്ലാസെടുക്കുന്നതിനിടെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പ്രഫസര്‍ ദിനേശ് ഗുപ്തയെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുകയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മൻഡ്സുർ : മുദ്രാവാക്യം വിളി ക്ലാസെടുക്കുന്നതിന് തടസമാകുന്നുണ്ടെന്ന് പറഞ്ഞ കോളേജ് അധ്യാപകനെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയാക്കി. മധ്യപ്രദേശിലെ മന്ദാസോറിലാണ് സംഭവം. ക്ലാസെടുക്കുന്നതിനിടെ ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പ്രഫസര്‍ ദിനേശ് ഗുപ്തയെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുകയും രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
നാലാം സെമസ്റ്റര്‍ റിസള്‍ട്ട് വൈകുന്നതിനിനെതിരേ കോളേജ് പ്രിന്‍സിപ്പലിനടുത്ത് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ പോയ എബിവിപി പ്രവര്‍ത്തകരാണ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ക്ലാസ് തടസപ്പെടുത്തിയത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളായിരുന്നു ഇവര്‍ മുഴക്കിയിരുന്നത്. ഇത് നിര്‍ത്താന്‍ പറഞ്ഞതാണ് പ്രഫസറെ എബിവിപിക്കാര്‍ രാജ്യദ്രോഹിയാക്കിയത്.
മുദ്രാവാക്യം വിളി തടഞ്ഞ നിങ്ങള്‍ രാജ്യദ്രോഹിയാണെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞതോടെ അധ്യാപകന്‍ ഇവരുടെ കാലില്‍ വീഴുകായിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കാലില്‍വീണ് കേസെടുക്കാതിരിക്കാന്‍ ആവശ്യപ്പെടുന്ന കോളേജ് അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ എബിവിപിക്കെതിരേ കനത്ത വിമര്‍ശനമുയരുന്നുണ്ട്.
സംഭവം നടന്നതിന് ശേഷം അധ്യാപകന്‍ മൂന്ന് ദിവസത്തെ ലീവിന് അപേക്ഷിച്ചുവെന്നതാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ഇത് ചെറിയ സംഗതിയാണെന്നും കൈകാര്യം ചെയ്യുന്ന രീതി വലിയതാണെന്നും ബിജെപി എംഎല്‍എ യശ്പാല്‍ സിസോദിയ പറഞ്ഞു ഈ ലിങ്കിൽ ക്ലിക് ചെയ്താൽ വീഡിയോ കാണാം .https://twitter.com/twitter/statuses/1045158367675576320