പിടിക്കിച്ചെടുത്ത പണം വിജിലൻസ് തിരികെ കൊണ്ടുവരേണ്ടി വരും കെ എം ഷാജി
"പിടിച്ചെടുത്ത തുകക്ക് കണക്കുകൾ ഉണ്ട് അതെ വിജിലൻസ് തിരികെ കൊണ്ടുവരേണ്ടിവരും " കെ എം ഷാജി പറഞ്ഞു
കോഴിക്കോട്: കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എൽ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കാൻ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലൻസ് സംഘത്തെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോടും, കണ്ണൂരുമുള്ള കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.”പിടിച്ചെടുത്ത തുകക്ക് കണക്കുകൾ ഉണ്ട് അതെ വിജിലൻസ് തിരികെ കൊണ്ടുവരേണ്ടിവരും ” കെ എം ഷാജി പറഞ്ഞു
രാവിലെ ഏഴു മണിയോടെയാണ് വിജിലൻസ് സ്പെഷ്യൽ സെൽ ഷാജിയുടെ വീടുകളിൽ പരിശോധന തുടങ്ങിയത്. വൈകുന്നേരമാണ് ഷാജിയുടെ കണ്ണൂരുള്ള വീട്ടിൽ നിന്ന് അരക്കോടി രൂപ വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് പരിശോധന 12 മണിക്കൂർ കഴിയുമ്പോഴാണ് കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തു വന്നത്.