കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്.വരുമാനത്തിൽ 166 ശതമാനം വർധനവ്

കെ.എം ഷാജിക്കെതിരെ കേസടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധനവ് കണ്ടെത്തിയത്

0

തിരുവനന്തപുരം :കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കെ.എം ഷാജിക്കെതിരെ കേസടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർധനവ് കണ്ടെത്തിയത്. ഇക്കാലയളവിൽ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 ശതമാനം അധികമാണ്.

വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന്‌ പൊതുപ്രവർത്തകനായ അഡ്വ. എം.ആർ ഹരീഷ്‌ നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ്‌ വിജിലൻസ്‌ സ്പെഷ്യൽ യൂണിറ്റ്‌ എസ്‌പി എസ്‌.ശശീധരന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിർമാണത്തിന്‌ ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആരോപണം.

അതേസമയം വിജിലൻസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.എം ഷാജി. അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്നും വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി ആരോപിച്ചു. എന്ത് കളിയുണ്ടായാലും കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണെന്നും ഷാജി വ്യക്തമാക്കി. പക്ഷെ ഇതൊന്നും സത്യസന്ധമായ അന്വേഷണമല്ല. തന്നെ കുടുക്കാന്‍ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കാതെ നിയമപരമായി തന്നെ നേരിടുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്

You might also like

-