കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്
കോഴിക്കോട്: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്ന് വിജിലന്‍സ് അറിയിച്ചു.ഇന്നലെ പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് ആലുവയിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചന്ദ്രിക ഓഫീസില്‍ റെയ്ഡ് നടത്തിയത്.