ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം എട്ടു ജില്ലകളിൽ ജാഗ്രത നിർദേശം

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

0

കൊച്ചി : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ ശക്തമായ മഴ യുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്കതമായ മഴയുടെ സാഹചര്യം പരിഹനിച്ചു ദുരന്തനിവാരണ അതോറിറ്റി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, കഴിഞ്ഞ മണിക്കൂറുകളിലായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മർദ്ദമായി മാറുകയായിരുന്നു. അടുത്ത മണിക്കൂറുകളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകും

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതിതീവ്ര ന്യൂനമർദ്ദം 20.9° വടക്ക് അക്ഷാംശത്തിലും 86.5° കിഴക്ക് രേഖാംശത്തിലും വടക്കു ഒഡിഷ തീരത്തിനടുത്തായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.തീരമേഖലകളിൽ ശക്തമായ കടലാക്രമണത്തിനും, ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

You might also like

-