മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ പാലക്കാട് ഒലവക്കോട് സായ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
പാലക്കാട്| മുതിർന്ന മാധ്യമപ്രവർത്തകനും ടെംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫുമായ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. അയ്യപുരം ശാസ്താപുരിയിലാണ് വീട്. ഇന്നലെ രാത്രി 9 മണിയോടെ പാലക്കാട് ഒലവക്കോട് സായ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച തിരുവനന്തപുരത്ത് നടക്കുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
കെജെയു സ്ഥാപകനും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. നിലവിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഹിന്ദു ദിനപത്രത്തിന്റെ പാലക്കാട് പ്രിൻസിപ്പൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്.