വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും.അഫാന്റെ ലഹരി പരിശോധന ഫലം പുറത്തുവന്നു

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്, അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് സി ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ മെഡിക്കൽ ബോർഡ് ചേർന്നു ഡിസ്ചാർജ് തീരുമാനിക്കും. പിതൃമാതാവ് സൽമ ബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും.അഫാന്റെ ലഹരി പരിശോധന ഫലം പുറത്തുവന്നു. മദ്യം അല്ലാതെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലന്ന് കണ്ടെത്തി. വിഷം കഴിക്കാൻ വേണ്ടി മദ്യം വാങ്ങിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു.
മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പുറകെ ഒന്നായി മൂന്നിടത്തായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് ഈ ക്രൂരകൊലപാതകങ്ങൾ എല്ലാം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അഫാൻ ആദ്യം ആക്രമിച്ചത് സ്വന്തം ഉമ്മയെയാണ്. രാവിലെ 11.30ഓടെ സ്വന്തം വീട്ടിൽ വെച്ച് ഉമ്മയായ ഷെമിയുടെ കഴുത്തിൽ ഷോൾ ചുറ്റിയ ശേഷം, തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു അഫാൻ. അഫാൻ്റെ ക്രൂരതയിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഉമ്മ മാത്രമാണ്. അവരിപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്