ആനയെ തുരത്താൻ പടക്കം പൊട്ടിച്ചത് വിനയായി വീരപ്പന്റെഏറ്റവും അടുത്ത അനുയായി സ്റ്റെല്ല പോലീസ് പിടിയിൽ
13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിലായത് അപ്രതീക്ഷിതമായി
മൈസൂരു: കാട്ടുകള്ളൻ വീരപ്പന്‍റെ സംഘത്തിൽ അംഗമായിരുന്ന സ്റ്റെല്ല മേരി 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പൊലീസ് പിടിയിലായത് അപ്രതീക്ഷിതമായി. 1994ൽ അറസ്റ്റിലായ സ്റ്റെല്ല മേരി 2007ൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ കൊല്ലേഗൽ ജാഗേരിയിൽ കരിമ്പ് പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു സ്റ്റെല്ല മേരി. ഒളിവില്‍ കഴിയുകയായിരുന്നു. മൈസൂരിലെ ചാമരാജ് നഗര്‍ കൊല്ലേഗല്‍ ജാഗേരിയില്‍ കരിമ്പുപാടത്തെ തീയണയ്ക്കാനെത്തിയ പൊലീസ് സംഘം ചോദ്യം ചെയ്തപ്പോഴാണു ഇവരെ തിരിച്ചറിഞ്ഞത്.
22 പേരുടെ മരണത്തിനിടയാക്കിയ പാലാര്‍ ബോംബ് സ്ഫോടനം (1993), പൊലീസ് സ്റ്റേഷന്‍ ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. 1994 ല്‍ അറസ്റ്റിലായ സ്റ്റെല്ല 2007 ല്‍ ജാമ്യത്തിലിറങ്ങി ഒളിച്ചുകഴിയുകയായിരുന്നു. ഇവര്‍ പാട്ടത്തിനെടുത്ത കരിമ്പുപാടത്ത് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ പടക്കം പൊട്ടിച്ചപ്പോഴാണു തീ പടര്‍ന്നത്.
വീരപ്പന്റെ അടുത്ത അനുയായി സുണ്ടയുടെ (വേലയ്യന്‍) ഭാര്യയായിരുന്നു സ്റ്റെല്ല. തോക്കുകള്‍ ഉപയോഗിക്കുന്നതിലും വെടിയുതിര്‍ക്കുന്നതിലും വിദഗ്ധയാണ് ഇവരെന്ന് പൊലീസ് പറയുന്നു. വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്.
വീരപ്പന്‍റെ അടുത്ത അനുയായി സുണ്ടയുടെ(വേലയ്യൻ) ഭാര്യയായിരുന്നു സ്റ്റെല്ല മേരി. 13 വയസുള്ളപ്പോഴാണ് സ്റ്റെല്ല വീരപ്പന്‍റെ സംഘത്തിലേക്ക് എത്തുന്നത്. സഹോദരിഭർത്താവ് ശേഷരാജൻ വഴി വീരപ്പൻ സ്റ്റെല്ലയെ ആദ്യം ബന്ദിയാക്കുകയായിരുന്നു. വീരപ്പിന് ശേഷരാജൻ നൽകാനുള്ള പണത്തിന് പകരമായാണ് സ്റ്റെല്ലയെ ബന്ദിയാക്കിയത്. പിന്നീട് വീരപ്പൻ സംഘത്തിനൊപ്പം ചേർന്ന സ്റ്റെല്ല, ആയുധപരിശീലനം നേടി. ഉന്നം പിഴയ്ക്കാതെ വെടിവെയ്ക്കുന്നതിനുള്ള കഴിവാണ് സ്റ്റെല്ലയെ ശ്രദ്ധേയയാക്കിയത്. ഇതിനിടെയാണ് സുണ്ടയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
വീരപ്പൻ സംഘത്തിനൊപ്പം വിവിധ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും സ്റ്റെല്ല പങ്കാളിയായി. 22 പേരുടെ മരണത്തിനിടയാക്കിയ 1993ലെ പാലാർ ബോംബ് സ്ഫോടനം, പൊലീസ് സ്റ്റേഷൻ ആക്രണം തുടങ്ങി നിരവധി കേസുകളിൽ അവർ പ്രതിയായിരുന്നു. 1994ലാണ് തമിഴ് നാട് പൊലീസിലെ പ്രത്യേക സംഘം സ്റ്റെല്ലയെ പിടികൂടുന്നത്. തുടർന്ന് ജയിൽശിക്ഷ ലഭിച്ച സ്റ്റെല്ല 2007ൽ പരോളിൽ ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് അപ്രതീക്ഷിതമായി സ്റ്റെല്ല പിടിയിലായത്. 2004ൽ പ്രത്യേക ദൌത്യസംഘത്തിന്‍റെ വെടിയേറ്റ് വീരപ്പൻ കൊല്ലപ്പെട്ടതോടെയാണ് തമിഴ്നാട്-കർണാടക വനാതിർത്തിയിൽ വിഹരിച്ചിരുന്ന കൊള്ളസംഘംത്തിന്റെ പ്രവർത്തനം നിലച്ചത്