വീണ വിജയന്റെ മാസപ്പടി കേസ് കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം വേണം ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന്

സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും.

0

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി കേസ് കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിനും ഷോൺ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ ഇന്ന് അറിയിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക്, കൊച്ചിയിലെ സിഎം ആർ എൽ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസി എന്നിവയ്ക്കെതിര അന്വേഷണത്തിനായി മുതിർന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു

You might also like

-