വയനാട്ടിൽ ഗ്രീൻ ഓറഞ്ചായി 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ്
മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിക്ക് കീഴില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചത്
കല്‍പ്പറ്റ: ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് വയനാട്ടിൽ വീണ്ടും
കോവിഡ് സ്ഥികരിക്കുന്നത് 32 ദിവസങ്ങള്‍ക്ക് ഇടവേളക്ക് ശേഷം ശേഷം വയനാട്ടില്‍ കോവിഡ് സ്ഥികരിച്ചിട്ടുള്ളത് അന്തർസംസ്ഥാന ചരക്ക് ഡ്രൈവർക്കാണ് .മാനന്തവാടി കുറുക്കന്മൂല പിഎച്ച്സിക്ക് കീഴില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്ന ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനക്കയച്ചത് 29നാണ്. ട്രക്ക് ഡ്രൈവര്‍മാരില്‍ നടത്തിയ റാന്റം പരിശോധനയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായത്.
ഒപ്പം സഞ്ചരിച്ച ഒരാളും കുടുംബത്തിലെ അഞ്ചുപേരുമുള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു ഇവരില്‍ നാലുപേരുടെ പരിശോധനാഫലം നെഗേറ്റീവ് ആണ്. വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് വയനാട് ഓറഞ്ച് സോണിലായി.