വട്ടവട മള്‍ട്ടി അമിനിറ്റി ഹബ്ബ്,ഫാമിലി ഹെല്‍ത്ത് സെന്റര്‍,കൊട്ടക്കാമ്പൂരില്‍

പന്ത്രണ്ടുകോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മോഡല്‍ വില്ലേജിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത്

0

ഇടുക്കി : വട്ടവട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന   മോഡല്‍ വില്ലേജിന്റെ ശിലാസ്ഥാപനം നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും.എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. കോവിലൂര്‍ പബ്ലിക് സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ വട്ടവട മള്‍ട്ടി അമിനിറ്റി ഹബ്ബ്,ഫാമിലി ഹെല്‍ത്ത് സെന്റര്‍,കൊട്ടക്കാമ്പൂരിലെ എസ് എസ് എ കെട്ടിടം,അംഗന്‍വാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ മന്ത്രി എം എം മണി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്,പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പിന്നോക്ക വിഭാഗക്കാര്‍ക്കായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ നൂതന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വട്ടവടയില്‍ പുതുതായി ഒരു ഗ്രാമം രൂപപ്പെടുന്നത്. പിന്നോക്ക വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യപരമായ ചുറ്റുപാടില്‍ മികച്ച ജീവിത സാഹചര്യം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡല്‍ വില്ലേജ് എന്നപദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി രൂപം നല്‍കിയത്. ഒരു വിഭാഗം ജനതക്ക് സ്വന്തമായി ഒരു ഗ്രാമം ലഭിക്കുന്ന പദ്ധതിയാണ് മോഡല്‍ വില്ലേജ്. പന്ത്രണ്ടുകോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മോഡല്‍ വില്ലേജിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത്
ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 108 കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍ മോഡല്‍ വില്ലേജിന്റെ ഗുണഭോക്താക്കളാകുക.

You might also like

-