ഇടുക്കി വാത്തിക്കുടി സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സാമ്പത്തിക തിരിമറി 639000 രൂപ കാണാനില്ല
ഒ.പി. ടിക്കറ്റ്, ഇ.സി ജി , ലാബ് ടെസ്റ്റുകൾ തുടങ്ങിയവ ഇനത്തിൽ വർഷങ്ങളായി രോഗികളിൽ നിന്ന് ലഭിച്ച തുകയാണ് ഇപ്പോൾ കാണാതായത്.
കട്ടപ്പന :ഇടുക്കി വാത്തിക്കുടി സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് ആശൂപത്രി മാനേജ്മെൻ്റ് കമ്മറ്റിയുടെ ഇടപാടുകളിൽ നിന്ന് 639000 രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി .എന്നാൽ ഇക്കാര്യം മാസങ്ങൾക്ക് മുൻപ് തന്നെ മനസിലാക്കിയ എച്ച്.എം.സി.കൺവീനർ കൂടിയായ മെഡിക്കൽ ഓഫീസർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ഭരണകക്ഷി യൂണിയൻ്റെ നേതാവായ എൽ ഡി ക്ലാർക് ആശുപത്രി വികസന സമിതിയുടെ അകൗണ്ടിൽ നിക്ഷേപിക്കേണ്ട പണം സ്വന്തം കൈവശ വച്ച് ചിലവഴിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത് പണം വകമാറ്റിയതായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതി സർക്കാരിൽ വിവരമറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലന്ന് പരാതിഉയർന്നിട്ടുണ്ട്
വാത്തികുടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ എൽ ഡി ക്ലാർക്കായ അനിൽകുമാറാണ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുവര്ഷകാലമായി സാമ്പത്തിക ക്രമക്കേട് നടത്തിവന്നിരുന്നത് . ആശുപത്രിയിലെ ഓ പി ടിക്കറ്റ് , ഇ സി ജി ,ലാബ് എന്നിവയിൽ നിന്നുള്ള വരുമാനമായ 639000 രൂപയാണ് അനിൽ തട്ടിയെടുത്തത് . ആശുപത്രിയുടെ പണം സൂക്ഷിക്കുവാൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡിന്റിന്റെയും ആശുപത്രിയുടെയും പേരിൽ ബാങ്ക് അകൗണ്ട് വേണമെന്നിരിക്കെ ഇതൊന്നു എടുക്കാതെയായിരുന്നു വര്ഷങ്ങളായി ഉദ്യോഗസ്ഥൻ പണം തട്ടിയത് . ബ്ലോക്പഞ്ചായത് പ്രസിഡിന്റിന്റെ നേതൃത്വത്തിൽ നടത്തിയ അന്യോഷണത്തിലാണ് ഇയാളുടെ സാമ്പത്തിക ക്രമക്കേട് പുറത്തറിയുന്നത് . തുടർന്ന് ചേർന്ന എച് എം സി യോഗത്തിൽ മെയ് മാസം ഇരുപതാം തിയതി പണം തിരിച്ചടയ്ക്കണം എന്ന് അനിലിനോട് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ഇതാടാക്കുവാൻ ഇയാൾ തയാറായില്ല
എച്ച്.എം.സി യുടെ ഇപടാടുകളിൽ നുള്ള തുക മാത്രമാണ് 639000 രൂപ കാണാതായതായി പറയുന്നത്. എന്നാൽ ആരോപണ വിധേയനായ ജീവനക്കാരൻ വാത്തിക്കുടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച കാലം മതലുള്ള കണക്കുകൾ പരിശോധിച്ചാൽ വൻ തുക തിരിമറി നടത്തിയിട്ടുണ്ടാവുമെന്നാണ് നിഗമനം. ഒ.പി. ടിക്കറ്റ്, ഇ.സി ജി , ലാബ് ടെസ്റ്റുകൾ തുടങ്ങിയവ ഇനത്തിൽ വർഷങ്ങളായി രോഗികളിൽ നിന്ന് ലഭിച്ച തുകയാണ് ഇപ്പോൾ കാണാതായത്.സർക്കാർ പദ്ധതികളിൽ നിന്നും എ.എച്ച്.എമ്മിൽ നിന്നും പല പദ്ധതികൾക്കായി ലഭിക്കുന്ന പണത്തിലൂടെ ദൈനംദിന പ്രവർത്തനങ്ങൾ നടന്നു പോകുമെന്നതിലാൽ എച്ച്.എം.സിയുടെ സ്വന്തം തുക അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി മാറ്റി വച്ചിരുന്നു ഈ തുക അക്കൗണ്ടിൽ സൂക്ഷിക്കുകയാണന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതയെ ധരിപ്പിച്ചിരുന്നത്
എന്നാൽ 2015- 16 മുതലുള്ള കണക്കുകൾ എച്ച്.എം.സി.ചെയർമാൻ കൂടിയായ ബ്ളോക്പഞ്ചായത്ത് പ്രസിഡൻ്റ് പല തവണ ആവശ്യപ്പെട്ടിട്ടും കണക്കുകൾ വ്യക്തമാക്കാതെ വന്നതോടെ ക്രമക്കേടുള്ളതായി സംശയിച്ച പ്രസിഡൻ്റ് മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം കത്ത് നൽകിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. എന്നാൽ വിവരങ്ങൾ നേരത്തേ തന്നെ ബോധ്യമുള്ള മെഡിക്കൽ ഓഫീസർ ഭരണകക്ഷി യൂണിയൻ നേതാവു കൂടിയായ ജീവനക്കാരനെ ആശുപത്രി പരിധിയിലുള്ള ബോളോക്ക് അംഗങ്ങളുടെ ഒത്താശയോടെ സംരക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിച്ചതായാണ് രഹസ്യവിവരം ക്രമക്കേട് നടത്തിയവർക്കെതിരെ അടിയന്തിര നടപടിയുണ്ടാവണമെന്ന് പൊതുപ്രവർത്തകൻ ബിജോ ജോസ് ആവശ്യപ്പെട്ട ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പാണ് നിർദേശം നൽകേണ്ടത്.