മുൻ ധനമന്ത്രിയും എം.പിയും ആയിരുന്നു വി. വിശ്വനാഥ മേനോൻ അന്തരിച്ചു.

രണ്ടുതവണ പാർലമെന്‍റ് പ്രതിനിധി ആയിരുന്ന അദ്ദേഹം ഒരിക്കൽ അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

0

തിരുവനന്തപുരം: മുൻ ധനമന്ത്രിയും എം.പിയും ആയിരുന്നു വി. വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസ് ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1987ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു. രണ്ടുതവണ പാർലമെന്‍റ് പ്രതിനിധി ആയിരുന്ന അദ്ദേഹം ഒരിക്കൽ അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യനേതാക്കളിൽ ഒരാളായിരുന്നു വിശ്വനാഥ മേനോൻ. എം.എം. ലോറൻസ്, എ.പി. കുര്യൻ എന്നിവർ അദ്ദേഹത്തിന്‍റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വിശ്വനാഥ മേനോൻ.

മഹാരാജാസ് കോളേജിൽ വിദ്യാർഥിയായിരിക്കുമ്പോൾ രാഷ്ട്രീയരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്മ്യൂണിസവും സോഷ്യലിസവും ആകർഷിച്ചു.

2003-ൽ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.(എം.) സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ചിരുന്നു.

You might also like

-