ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗൺ ഇളവ് “മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്‍.

മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

0

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശത്തെ ഗൗരവകരമായി സംസ്ഥാന സര്‍ക്കാര്‍ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് ഇളവ് നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണെന്ന് മുരളീധരന്‍ പറഞ്ഞു.

മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും”- ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

You might also like

-