നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു; ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

വധശ്രമമുൾപ്പെടെയുള്ളകേസുകൾ പ്രതിയാണ് ഉതുപ്പ്

0

കൊച്ചി : കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയും നിരവധി കേസുകളിലെ പിടികിട്ടാ പുള്ളിയുമായ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാണ് അദേഹത്തെ അറസ്റ്റ് ചെയ്തത്. നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ നൂറ് കോടി രൂപ വിദേശത്തേയ്ക്ക് കടത്തിയതിനാണ് നടപടി.

നിയമ വിരുദ്ധമായി അമിത ഫീസ് ഈടാക്കി കുവൈറ്റിലേക്ക് ന‍ഴ്സുമാരെ റിക്രൂട്ട് ചെയ്ത് സമാഹരിച്ച തുക അനധികൃതമായി വിദേശത്തേക്ക് കടത്തിയതിന് എന്‍ഫോ‍ഴ്സ്മെന്‍റ് ഉതുപ്പിനെതിരെ കേസെടുത്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

കുവൈറ്റിലേക്ക് നഴ്‌സ്മാരെ റിക്രൂട്ട് ചെയ്തതിലൂടെ 320 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സി.ബി.ഐ നേരത്തെ ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരിശോധിക്കുന്നതിനാണ് അറസ്റ്റ്.

വൈകിട്ട് കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് പിരിച്ച പണം നിയമവിരുദ്ധമായി കുവൈത്തിലേക്ക് കടത്തിയതിന് നേരത്തെ തന്നെ ഉതുപ്പിനെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം സിബിഐ ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തിരുന്നു.കേരളത്തിൽ വധശ്രമം ഉൾപ്പെടെയുള്ള കേസിലും ഇയാൾ പ്രതിയാണ്

You might also like

-