ഗാർഹിക പീഡനം ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന്

വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നിരുന്നു .വിവാഹമോചനം ഉറപ്പായ സാഹചര്യത്തിൽ ഉത്രയെ ആസുത്രികമായി വക വരുത്തുകയെ വഴിയുള്ളു എന്നും ഇതിനായി ആർക്കും സംശയം തോന്നാത്തരീതിയിൽ ഒരുകൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്യുകയുമായിരുന്നു

0

കൊല്ലം :തുടർച്ചയായ സുരാജിൽനിന്നുള്ള ഗാർഹിക പീഡനം സഹിക്കാതായപ്പോൾ ഉത്രയും കുടുംബവും വിവാഹമോചനത്തിന് ശ്രമിച്ചതാണ് അതിക്രുമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുരാജിന്റെ കുറ്റസമ്മത മൊഴി സൂരജ് ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായിയും ഇയാളുടെ പീഡനം സഹിക്കാതെ വന്നപ്പോൾ . ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ്പൊലീസിന് മൊഴി നൽകി . വിവാഹമോചനം ഉണ്ടായാൽ സ്വർണവും പണവും കാറും തിരികെ നൽകേണ്ടി വരുമെന്ന് സൂരജ് ഭയന്നിരുന്നു .വിവാഹമോചനം ഉറപ്പായ സാഹചര്യത്തിൽ ഉത്രയെ ആസുത്രികമായി വക വരുത്തുകയെ വഴിയുള്ളു എന്നും ഇതിനായി ആർക്കും സംശയം തോന്നാത്തരീതിയിൽ ഒരുകൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്യുകയുമായിരുന്നു എത്തിയിട്ടാണ് സൂരജ് കൊലപാതകത്തിന് പാമ്പിനെ ആയുധകമാക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഗുഡാലോചനക്കൊടുവിലാണ് സൂരജ് പദ്ധതി നടപ്പാക്കിയത് ആദ്യം പാമ്പു കടിയിൽ നിന്നും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും . കൊലപാതകത്തിന് പാമ്പിനെ ആയുധമാക്കാമെന്നതിൽ സുരാജിന് കുടുതകൾ ആത്മവിശ്വസം ലഭിക്കുകയായിരുന്നു .

കൊലപാതകത്തിന് നിർണായക പങ്ക് പാമ്പ് നൽകിയ ആൾക്കുള്ളതായും സൂരജ് പോലീസിനോട് സമ്മതിച്ചു കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം സൂരജ് തേടിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺരേഖകളുടെയടക്കം വിശദമായ പരിശോധനയും തുടരുന്നു.
അതിനിടെ ഇന്ന് സൂരജിനെ അടൂർ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ഈ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാർച്ച് രണ്ടിന് അടൂരിലെ ഭർതൃവീട്ടിൽ വെച്ച് അണലി വർഗ്ഗത്തിൽ പെട്ട പാമ്പിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കൽ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് ഈ വീട്ടിലെ തെളിവെടുപ്പ്.

കൊലപാതകത്തിനുപയോഗിച്ച മൂർഖൻ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങൾ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയാൽ മാത്രമേ പ്രതികൾക്കെതിരായ തെളിവുകൾ ശക്തമാക്കാനാവുക. ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. പാമ്പിന്റെ ഡിഎൻഎ പരിശോധനയും നിർണായകമാണ്.

You might also like

-