ഉത്രയേ കടിപ്പിച്ചത് പാമ്പിനെ 11 ദിവസ്സം പട്ടിണിക്കിട്ടശേഷം പതനതിട്ട എസ് പി റിപ്പോർട്ട് കൈമാറി

പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട് കയ്യിൽ കടിപ്പിച്ചതെന്ന് പ്രതി സൂരജ്പറഞ്ഞു

0

കൊട്ടാരക്കര :ഉത്രകൊലക്കേസ്സിൽ കുടുതവിവരങ്ങൾ പുറത്തു വന്നു തുടർച്ചയായ ചോദ്യം ചെയ്യലിനായി . പതിനൊന്ന് ദിവസം പട്ടിണിയിൽ ഇട്ട മൂർഖൻ പാമ്പിനെയാണ് ഉത്രയുടെ ഇടതു ഭാഗത്ത് ജാർതുറന്ന് പുറത്തുവിട്ട് കയ്യിൽ കടിപ്പിച്ചതെന്ന് പ്രതി സൂരജ്പറഞ്ഞു .
കൃത്യം നടത്തിയത് രാത്രി 12 നും 12.30 നും ഇടയിൽ അരണ്ട വെളിച്ചത്തിൽലായിരുന്നു പമ്പ കടിച്ചതായി ഉറപ്പാക്കിയ ശേഷമാണ് സൂരജ് മുറിവിട്ടത് . അതേ സമയം ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് കേരള വനിതാ കമ്മീഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഉത്രയുടെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ തന്നെ ഇതേ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെ അറസ്റ്റു ചെയ്തിരുന്നു.

എസ്പിയുടെ റിപ്പോർട്ട് പ്രകാരം സൂരജിന്‍റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അറസ്റ്റും വൈകാതെ ഉണ്ടായേക്കും. സുരേന്ദ്രൻ സ്വർണം കുഴിച്ചിട്ടതിൽ രേണുകയ്ക്കും പങ്കുള്ള കാര്യം ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വീട്ടുകൾക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിനാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്.പി.ക്ക് കൈമാറാനാണ് തീരുമാനം.

You might also like

-