ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച്‌​ ചുട്ടുകൊന്നു അക്രമം നടക്കുമ്പോൾ യുവതി പോലീസിനോട് സഹായം ചോദിച്ചെങ്കിലും പോലീസ് നിഷ്ക്രിയമായിരുന്നെന്നാരോപണം

യുവതി 100 ഡയല്‍ ചെയ്ത് പൊലീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പരാതിയില്‍

0

ബെയരില്ലി: ഉത്തർപ്രദേശിൽ നിന്നും വീണ്ടും  മറ്റൊരു ഞെട്ടിക്കുന്ന ക്രൂര കൃത്യത്തിന്റെ  വർത്തകൂടി പുറത്തുവന്നിരിക്കുകയാണ്  വെള്ളിയാഴ്ച 35 വയസ്സുകാരിയായ യുവതി യെ  അഞ്ചുപേർ ചേർന്ന്  കൂട്ടബലാത്സംഗം കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ ​വെച്ച്‌​ ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ്​ സംഭവമുണ്ടായത്​.

രാജ്​പുര പൊലീസ് പരിധിയിലാണ് കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. രണ്ട്​ മക്കളുള്ള യുവതിയുടെ ഭര്‍ത്താവ്​ ഗാസിയാബാദിലാണ്​ ജോലി ചെയ്​തിരുന്നത്​. ശനിയാഴ്​ച പുലര്‍​ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കി തിരിച്ചു പോയി. യുവതി 100 ഡയല്‍ ചെയ്ത് പൊലീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. സംഭവം അറിയിക്കാനായി സ്വന്തം സഹോദരനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന്​ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ ബന്ധു പൊലീസിനെ വിവരമറിയിക്കുമ്പോഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി സമീപത്തുള്ള യാഗ്യശാല ക്ഷേത്രത്തി​ലേക്ക് എടുത്തു​ കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന്​ ഭര്‍ത്താവ്​ പൊലീസിന്​​ നല്‍കിയ പരാതിയില്‍ പറയുന്നു.

അരം സിങ്​, മഹാവീര്‍, ചരണ്‍ സിങ്​, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസി​​ന്‍റെ പ്രാഥമിക നിഗമനം. ഇതില്‍ രണ്ട്​ പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്​. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്​തിരുന്നുവെന്നും പറയുന്നുണ്ട്​.

കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ലെന്ന്​ പൊലീസ്​ വ്യക്​തമാക്കി. യുവതിയുടെ അവസാന ഫോണ്‍ വിളിയുടെ ഒാഡിയോ ക്ലിപ്പ്​ പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഇത്​ കേസില്‍ നിര്‍ണായക തെളിവാകും. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​ത്​ തുടര്‍നടപടി സ്വീകരിക്കുമെന്ന്​ എ.ഡി.ജി.പി പ്രേം പ്രകാശ്​ പറഞ്ഞു.

You might also like

-