നടി ഉഷ റാണി അന്തരിച്ചു 62 വയസായിരുന്നു.
മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അഹം, ഏകല്യവൻ, മഴയെത്തും മുൻപേ, പത്രം, തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ
ചെന്നൈ :നടി ഉഷ റാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അഹം, ഏകല്യവൻ, മഴയെത്തും മുൻപേ, പത്രം, തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍ നടക്കും.
ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ ബാലനടിയായി സിനിമാരംഗത്ത് പ്രവേശിച്ച ഉഷാറാണി നൂറിലധികം മലയാളം ചിത്രങ്ങളിൽ വേഷമിട്ടു.പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും.പ്രശസ്ത മലയാള സംവിധായകൻ എൻ ശങ്കരൻ നായരുടെ പത്നിയാണ്..പത്രം, തെങ്കാശി പട്ടണം,അഹം, ഏകലവ്യൻ, തലസ്ഥാനം,കന്മദം,സമാന്തരങ്ങൾ,അന്ന് അമ്മായിയമ്മ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ.
കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും പിന്നീട് ശിവാജി ഗണേശന്‍, എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി സിനിമകള്‍ ചെയ്തു.അന്തരിച്ച സംവിധായകനായ എന്‍. ശങ്കരന്‍നായരായിരുന്നു ഉഷാറാണിയുടെ ഭര്‍ത്താവ്. ശങ്കരന്‍നായരാണ് ബേബി ഉഷയായി ഉഷാറാണിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്.