റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടി പിന്മാറി
സൗത്ത് കരോളിനായില്‍ നിന്നും യു.എസ്. സഭയില്‍ അംഗമായിരിക്കുന്ന മാര്‍ക്ക് സാന്‍ഫോര്‍ഡാണ് തന്റെ തിരഞ്ഞെടുപ്പു പ്രചരണം നിര്‍ത്തിവെക്കുന്നതായി നവംബര്‍ 12 ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇദ്ദേഹം 2003 മുതല്‍ 2011 വരെ സൗത്ത് കരോളിനാ ഗവര്‍ണ്ണറായിരുന്നു
ഫ്‌ളേറിഡാ: പ്രസിഡന്റ് ട്രമ്പിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി പ്രൈമറിയില്‍ മത്സരിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ പിന്മാറി.സൗത്ത് കരോളിനായില്‍ നിന്നും യു.എസ്. സഭയില്‍ അംഗമായിരിക്കുന്ന മാര്‍ക്ക് സാന്‍ഫോര്‍ഡാണ് തന്റെ തിരഞ്ഞെടുപ്പു പ്രചരണം നിര്‍ത്തിവെക്കുന്നതായി നവംബര്‍ 12 ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഇദ്ദേഹം 2003 മുതല്‍ 2011 വരെ സൗത്ത് കരോളിനാ ഗവര്‍ണ്ണറായിരുന്നു.
2019 ല്‍ റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കമ്മിറ്റി നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് ഐക്യകണ്‌ഠേനെ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ പല സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെച്ചിരുന്നു.
പ്രസിഡന്റ് ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിനുപുറമെ മാസ്സച്യൂസെറ്റ്‌സ് മുന്‍ ഗവര്‍ണ്ണര്‍ ബില്‍ വെല്‍ഡും, ഇല്ലിനോയ്‌സ് കോണ്‍ട്രസുമാന്‍ ജൊ വാല്‍ഷും, തുടര്‍ന്ന് സൗത്ത് കരോളിനാ മുന്‍ പ്രസിഡന്റും യു.എസ്. ഹൗസ് പ്രതിനിധിയുമായ മാര്‍ക്ക് സാന്‍ഫോര്‍ഡും പ്രൈമറിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഈ പ്രധാന സ്ഥാനാര്‍ത്ഥികളെ കൂടാതെ വേറെ നാലുപേര്‍ മത്സരരംഗത്തുണ്ട്. 2016 ല്‍ പ്രസിഡന്റ് ട്രമ്പിന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയ ബിസിനസ്സ് എക്‌സിക്യൂട്ടീവ് കാലിഫിയോറിന ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.