അമേരിക്കയിൽ പതിനൊന്ന്കാരന് കോളജ് ബിരുദം

9ാം വയസ്സില്‍ പിറ്റ്‌സ്ബര്‍ഗ് ഹൈസ്ക്കൂളില്‍ നിന്നും വില്യം ഗ്രാജുവേറ്റ് ചെയ്തിരുന്നു.

0

ഫ്‌ളോറിഡ: വോട്ട് ചെയ്യുന്നതിനോ, ഡ്രൈവ് ചെയ്യുന്നതിനോ പ്രായമാകാത്ത വില്യം മെയ്‌ലിസ് എന്ന പതിനൊന്ന്കാരന് ഫ്‌ളോറിഡാ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കോളേജില്‍ നിന്നും ആര്‍ട്ടിസില്‍ അസ്സോസിയേറ്റ് ഡിഗ്രി 9ാം വയസ്സില്‍ പിറ്റ്‌സ്ബര്‍ഗ് ഹൈസ്ക്കൂളില്‍ നിന്നും വില്യം ഗ്രാജുവേറ്റ് ചെയ്തിരുന്നു.ജൂലായ് 21 ശനിയാഴ്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ തന്നേക്കാള്‍ വളരെയധികം പ്രായമുള്ള ബിരുദധാരികള്‍ക്കിടയില്‍ നിന്നിരുന്ന വില്യമിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ ടൊന്‍ജ്വ വില്യംസായിരുന്നു.

അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന വില്യം 2 വയസ്സില്‍ ലളിത ഗണിത ശാസ്ത്രവും, 4ാം വയസ്സില്‍ ആള്‍ജിബ്രായും പഠിച്ചിരുന്നു. വില്യമിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു പ്രസിഡന്റ് പറഞ്ഞു.എല്ലാം ദൈവത്തിന്റെ ദാനമാണ്. സയന്‍സും ഹിസ്റ്ററിയും എനിക്ക് ലഭിച്ച പ്രത്യേക വരദാനമാണ് ബിരുദദാന ചടങ്ങ്‌ന് ശേഷം വില്യം പറഞ്ഞു.

അടുത്ത മാസം സൗത്ത് ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. എനിക്കൊരു ആസ്‌ട്രോഫിസിസ്റ്റി ആകണമെന്നാണ് ആഗ്രഹം. സയന്‍സിലൂടെ ദൈവമുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. പതിനെട്ട് വയസ്സില്‍ എനിക്ക് ഡോക്ടറേറ്റ് നേടണം വില്യം പറഞ്ഞു.

You might also like

-