അമേരിക്കന്‍ സ്‌പേയ്‌സ് ഫോഴ്‌സില്‍ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു രണ്ടു പേര്‍ക്ക് പ്രവേശനം
ഡിസംബര്‍ മാസം കെമിസ്ട്രിയില്‍ ബിരുദം നേടിയ വില്യംസിന് എയര്‍ഫോഴ്‌സിലെ കെമിസ്റ്റ് ആകാനായിരുന്നു താല്‍പര്യം. യൂണിവേഴ്‌സിറ്റി എയര്‍ഫോഴ്‌സ് ആര്‍ഒടിസി പ്രോഗ്രാമില്‍ നാസ് ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിച്ചതാണ് സ്‌പേയ്‌സ് ഫോഴ്‌സിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്ന് വില്യംസ് പറഞ്ഞു
ഹൂസ്റ്റണ്‍: അമേരിക്കയില്‍ പുതിയതായി രൂപീകരിച്ച സ്‌പേയ്‌സ് ഫോഴ്‌സിലേക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പ്രവേശനം ലഭിച്ചത് ചരിത്ര സംഭവമായി. ലഫ്റ്റനന്റ് ക്രിസ്റ്റഫര്‍ വില്യംസ്, മിച്ചല്‍ മോണ്‍ടാല്‍വൊ എന്നിവരെയാണ് യുഎസ് ആംഡ്‌ഫോര്‍സിന്റെ പുതിയ വിഭാഗമായ സ്‌പേയ്‌സ് ഫോഴ്‌സിലേക്ക് തിരഞ്ഞെടുത്തതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ അധികൃതര്‍ അറിയിച്ചു.
ഡിസംബര്‍ മാസം കെമിസ്ട്രിയില്‍ ബിരുദം നേടിയ വില്യംസിന് എയര്‍ഫോഴ്‌സിലെ കെമിസ്റ്റ് ആകാനായിരുന്നു താല്‍പര്യം. യൂണിവേഴ്‌സിറ്റി എയര്‍ഫോഴ്‌സ് ആര്‍ഒടിസി പ്രോഗ്രാമില്‍ നാസ് ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിച്ചതാണ് സ്‌പേയ്‌സ് ഫോഴ്‌സിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയതെന്ന് വില്യംസ് പറഞ്ഞു. മിച്ചലിനും എയര്‍ഫോഴ്‌സില്‍ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പുതിയ മിലിട്ടറി വിഭാഗത്തില്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കും കലിഫോര്‍ണിയ എയര്‍ഫോഴ്‌സ് ബേസിലാണ് (വണ്ടന്‍ബര്‍ഗ്) അടിസ്ഥാന പരിശീലനം ലഭിക്കുക.