തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാക്കും
ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ് കാനഡയിൽ പറഞ്ഞു
വാഷിംങ്ടൺ | എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം.എത്രയും പെട്ടെന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ‘അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.
ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ് കാനഡയിൽ പറഞ്ഞു. ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാൽ ഇത് നടക്കുമെന്നും ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അത് വിഡ്ഢിത്തമാകുമെന്നും ട്രംപ് പ്രതികരിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന.ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ജനങ്ങൾ ടെഹ്‌റാൻ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ അമേരിക്ക ഒപ്പ് വെക്കില്ല. എന്നാൽ വൈറ്റ് ഹൌസ് കാരണം വ്യക്തമാക്കിയില്ല. ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി
Donald J. Trump
@realDonaldTrump
Iran should have signed the “deal” I told them to sign. What a shame, and waste of human life. Simply stated, IRAN CAN NOT HAVE A NUCLEAR WEAPON. I said it over and over again! Everyone should immediately evacuate Tehran!