‘വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണം’ ഇറാന് താക്കിതുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .

അവർ ചർച്ചകൾ പുനരാരംഭിക്കണം, വളരെ വൈകുന്നതിന് മുമ്പ് അവർ കരാറിലൊപ്പിടാൻ വഴങ്ങണം' - എന്നായിരുന്നു ട്രംപ് പറഞ്ഞത്

വാഷിംഗ്ടൺ | ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന് താക്കിതുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് . ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കുന്നില്ലെന്നാണ് ട്രംപിന്‍റെ പ്രതികരണം. ‘വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണം’ എന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇറാൻ എത്രയും വേഗം കരാറിൽ ഏർപ്പെടണം, സംഘർഷം ഇരു പക്ഷത്തിനും വേദനാജനകമാണ്, പക്ഷേ ഇറാൻ ഈ യുദ്ധത്തിൽ വിജയിക്കുന്നില്ല, അവർ ചർച്ചകൾ പുനരാരംഭിക്കണം, വളരെ വൈകുന്നതിന് മുമ്പ് അവർ കരാറിലൊപ്പിടാൻ വഴങ്ങണം’ – എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയിൽ ഒപ്പുവെക്കാൻ യു എസ് പ്രസിഡന്‍റ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
.അതേസമയം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ സമ്പൂർണ യുദ്ധത്തിലേക്കെന്ന ആശങ്ക സജീവമാകുന്നു. ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലിന് നേരെയടക്കം ഇസ്രയേൽ ആക്രമണമുണ്ടായി. അവതാരക തത്സമയം വാർത്ത വായിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ദേശീയ ചാനലിലെ ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പരമോന്നത നേതാവ് അലി ഖമനെയിയെ കൊല്ലാനുള്ള സാധ്യത തള്ളിക്കളയുന്നില്ലന്നു .അമേരിക്കൻ ചാനലായ എബിസി ന്യൂസിനോട് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു: “ഇത് യുദ്ധം അതിരൂക്ഷമാക്കാൻ അല്ല, മറിച്ച് സമാപിപ്പിക്കാൻ വേണ്ടിയാണ്.”

ഇസ്രായേൽ സുപ്രീം നേതാവിനെ ലക്ഷ്യമാക്കുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി: “നാം വേണ്ടത് ചെയ്തുകൊണ്ടിരിക്കുകയാണ്.”

“അവരുടെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെ നാം നേരത്തേ ലക്ഷ്യമാക്കിയിട്ടുണ്ട്,” എന്നും “മറ്റുള്ള കേന്ദ്രങ്ങളിൽ ഇപ്പോഴും നമുക്ക് ജോലി ശേഷിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ആണവഭീഷണിക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് ഇറാനെ ലക്ഷ്യമാക്കുന്നത് എന്ന് അവകാശപ്പെട്ട നെതന്യാഹു, “ഇത് മനുഷ്യജനതയ്ക്കായി ഞാൻ ചെയ്യുന്ന സേവനമാണ്” എന്നു പറഞ്ഞു.

“ഇന്ന് ടെൽ അവീവ് ആണെങ്കിൽ നാളെ ന്യൂയോർക്കായേക്കാം,” എന്നും “അമേരിക്ക ഫസ്റ്റ് എന്നത് എനിക്കു മനസ്സിലാകുന്നു. പക്ഷേ അമേരിക്കയുടെ വധം എന്നത് എനിക്കു മനസ്സിലാകുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.

You might also like

-