അയോവാ ഡെമോക്രാറ്റിക് കോക്കസ് ഫലം പ്രഖ്യാപിച്ചു; പിറ്റ് ബട്ടിഗ് ഒന്നാം സ്ഥാനത്ത്

ട്രംപിന് എതിരാളിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന മുന്‍ വൈസ് പ്രസിഡന്റ് ജൊബൈഡന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയത് വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സായിരുന്നു

0

അയോവാ: രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഫലം 72 മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍ പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചു.ഫെബ്രുവരി 8 വെള്ളിയാഴ്ച ഫലം പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യാനയില്‍ സൗത്ത് ബെന്‍ഡന്‍ മുന്‍ മേയര്‍ പീറ്റ് ബട്ടിംഗ് ഒന്നാം സ്ഥാനത്തെത്തി.

ട്രംപിന് എതിരാളിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന മുന്‍ വൈസ് പ്രസിഡന്റ് ജൊബൈഡന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തെത്തിയത് വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സായിരുന്നു. മൂന്നാം സ്ഥാനം എലിസബത്ത് വാറനും കരസ്ഥമാക്കി.ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എല്ലാ സംസ്ഥാനങ്ങളിലും കൂടി 2000 ഡലിഗേറ്റുകളാണുള്ളത്. അയോവയില്‍ 41 ഡലിഗേറ്റും.

അയോവ വോട്ടിംഗ് :

പിറ്റ് ബട്ടിംഗ് – 564(26.21%), ബെര്‍ണി സാന്റേഴ്‌സ്– 562 (26.12%)

എലിസബത്ത് വാറന്‍ –387 (17.98%), ജൊബൈഡന്‍ – 341 (15.85%)
അയോവയില്‍ ഒന്നാമതെത്തിയ ഊര്‍ജ്ജസ്വലനായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിറ്റ് ബട്ടിംഗ് ഒരു സിറ്റിയുടെ മേയര്‍ എന്നതില്‍ കവിഞ്ഞ് ദേശീയ നേതാവല്ലെങ്കിലും വന്‍ പിന്തുണയാണ് നേടിയെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അല്പമെങ്കിലും കടുത്ത മത്സരം നല്‍കുവാന്‍ പിറ്റിന് കഴിയുമെങ്കിലും സ്വവര്‍ഗ പ്രേമിയാണെന്നുള്ളത് എത്രമാത്രം അമേരിക്കന്‍ ജനത അംഗീകരിക്കും എന്ന ചോദ്യം അവശേഷിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ജൊ ബൈഡന്റെ സാധ്യത അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

You might also like

-