പാക്കിസ്ഥാന്‍ ഭീകരരുടെ പറുദീസയെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധി നിക്കി ഹേലി
ഭീകരരെ സംരക്ഷിക്കുന്ന നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം: നിക്കി ഹേലി
ന്യൂയോർക്ക് :പാക്കിസ്ഥാന്‍ ഭരണകൂടം ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് അമേരിക്കന്‍ പ്രതിനിധിയും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ആവശ്യപ്പെട്ടു.പാക്കിസ്ഥാന്‍ ഭീകരരുടെ പറുദീസയാക്കുന്നതിനെ വാഷിംഗ്ടണിന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും നിക്കി പറഞ്ഞു.രണ്ട് ദിവസത്തെ ഇന്ത്യന്‍ പര്യടനം നടത്തുന്ന നിക്കി ജൂണ്‍ 28 ന് ഒബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് അമേരിക്കയുടെ താല്‍പര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.
അഫ്ഗാന്‍ ഗവണ്മെണ്ട് ഭീകരര്‍ക്ക് നല്‍കുന്ന സഹായത്തേയും നിക്കി വിമര്‍ശിച്ചു.2008 ല്‍ മുംബൈയില്‍ 166 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന് ഇന്ത്യ കണ്ടെത്തിയ ലഷ്ക്കര്‍ ഇടയ്ബ് എന്ന ഭീകര സംഘടനയെ അമേരിക്ക ടെററിസ്റ്റ് ഓര്‍ഗനൈസേഷനായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിക്കി പറഞ്ഞു.
ഡല്‍ഹിയിലെത്തിയ നിക്കി രാവിലെ ഹിന്ദു ടെംമ്പിള്‍, സിക്ക് മന്ദിര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 2017 ല്‍ യു എസ് അംബാസിഡര്‍ ആയതിന് ശേഷം ആദ്യമായാണ് നിക്കി ഇന്ത്യന്‍ പര്യടനത്തിനെത്തിയത്. ഇന്ത്യയും അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിക്കിയുടെ സന്ദര്‍ശന ലക്ഷ്യം.