സാമ്പത്തിക തട്ടിപ്പ് ന്യൂജേഴ്‌സിയിലെ ആദ്യ സിക്ക് മേയര്‍ക്ക് 3 മാസം സസ്‌പെന്‍ഷന്‍ 

2008 2009 കാലഘട്ടത്തില്‍ മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് എകൗണ്ടിലേക്ക് 6000 ഡോളര്‍ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.അച്ചടക്ക സമിതി മൂന്നിനെതിരെ നാല് വോട്ട്കള്‍ക്കാണ് ബല്ലയെ മൂന്ന് മാസത്തേക്ക് സെന്‍ഷര്‍ ചെയ്യുന്നതിന് ലൊ ലൈസന്‍സ് സസ്‌പെണ്ട് ചെയ്യുന്നതിനും തീരുമാനിച്ചത്

0

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി (ഹൊബക്കന്‍) മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ മൂന്ന് മാസത്തേക്ക് മേയര്‍ പദവിയില്‍ നിന്നും സസ്‌പെണ്ട് ചെയ്യുന്നതിന് ന്യൂജേഴ്‌സി സുപ്രീം കോടതി ഉത്തരവിട്ടു

2008 2009 കാലഘട്ടത്തില്‍ മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് എകൗണ്ടിലേക്ക് 6000 ഡോളര്‍ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.അച്ചടക്ക സമിതി മൂന്നിനെതിരെ നാല് വോട്ട്കള്‍ക്കാണ് ബല്ലയെ മൂന്ന് മാസത്തേക്ക് സെന്‍ഷര്‍ ചെയ്യുന്നതിന് ലൊ ലൈസന്‍സ് സസ്‌പെണ്ട് ചെയ്യുന്നതിനും തീരുമാനിച്ചത്. ഈ തീരുമാനത്തെയാണ് സുപ്രീം കോടതി സാധുവാണെന്ന് വിധിച്ചത്.

ഇതില്‍ ഒരു തെറ്റുപറ്റിയെന്നും, തെറ്റ് കണ്ടെത്തിയ ഉടന്‍ തിരുത്തിയെന്നും ബല്ല പറഞ്ഞു.ന്യൂജേഴ്‌സി സംസ്ഥാനത്തെ ഹൊബെക്കന്‍ സിറ്റിയില്‍ നിരവധി തവണ കൗണ്‍സില്‍ മെംബറായിരുന്ന രവി ബല്ല, കഴിഞ്ഞ തവണ ആറ് പേരടങ്ങുന്ന മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സുപ്രീം കോടതി വിധി വന്നതിന് ശേഷം അടിയന്തിരമായി ചേര്‍ന്ന സിറ്റി കൗണ്‍സില്‍ രവി ബല്ലയോട് ജോലിയില്‍ നിന്നും ലൊ ഫേമില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും വെളിപ്പെടുത്തണമെന്ന് രണ്ടിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പ്രമേയം പാസ്സാക്കുകയും

You might also like

-