തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിനെതിരേ നിക്കി ഹെയ്‌ലി
ന്യൂയോര്‍ക്ക്: മുന്‍ സൗത്ത് കരോളൈന ഗവര്‍ണറും, യുനൈറ്റഡ് നാഷന്‍സ് യു എസ് അംബാസിഡറുമായ നിക്കി ഹെയ്‌ലി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ന്യൂയോര്‍ക്ക ടൈംസിനെതിരെ രംഗത്ത്.നിക്കി ഹെയ്‌ലിയുടെ ഔദ്യോഗിക വസതിയില്‍ കസ്റ്റം കര്‍ട്ടന്‍സ് സ്ഥാപിക്കുന്നതിന് 52701 ഡോളര്‍ ചിലവഴിച്ചതായി ഈ മാസാമാദയം ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്ന യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പുതിയ നിയമങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന സമയത്താണ് ഇത്രയും തുക മോടിപിടിപിപ്ച്ചിരുന്നതിന് ചിലവഴിച്ചെന്ന് പത്രം കുറ്റപ്പെടുത്തി.
കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുന്നതിലോ, അത് ഫിറ്റ് ചെയ്യുന്നതിനോ എന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും നടത്തിയില്ലാ എന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് എനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഹെയ്‌ലി വാരാന്ത്യം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രംമ്പ് ഭരണത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്‌ലിയെ പരോക്ഷമായി ബാധിക്കുന്ന ഇത്തരം ആര്‍ട്ടിക്കള്‍ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്നും ഹെയ്‌ലി പറഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലേഖനത്തിന്റെ തലവാചകം മാറ്റി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 52701 കര്‍ട്ടനായി ചിലവഴിച്ചുവെന്ന് പിന്നീട് തിരുത്തിയിരുന്നു.