അമേരിക്കയിലെമിസ്സോറി ബ്രോണ്‍സണിലുണ്ടായ ബോട്ട്അപകടത്തില്‍ ഒരുകുടംബത്തിലെ 9 പേർ ഉൾപ്പെടെ 17 പേര് മരിച്ചു  

0

അമേരിക്കാ /മിസ്സോറി: ജൂലൈ 19 വ്യാഴാഴ്ച മിസ്സോറി ബ്രോണ്‍സണിലുണ്ടായ ബോട്ട് റൈഡില്‍ മരിച്ച 17 പേരില്‍ കോള്‍മാന്‍ കുടുംബത്തിലെ 9 പേര്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി. 29 യാത്രക്കാരും രണ്ടു ബോട്ട് ജീവനക്കാരുമായി പുറപ്പെട്ട ബോട്ട് 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ ആടിയുലഞ്ഞു മറിയുകയായിരുന്നു.

കോള്‍മാന്‍ കുടുംബത്തിലെ 11 പേരില്‍ 9 പേരും, ബോട്ടു ജീവിനക്കാരില്‍ ഒരാളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു വയസ് മുതല്‍ 70 വയസ് വരെയുള്ളവരാണ് മരിച്ചവര്‍.വ്യാഴാഴ്ചയിലെ അവസാന ബോട്ട് റൈഡിനാണ് അപകടം സംഭവിച്ചത്.

ബോട്ടില്‍ കയറുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കേണ്ട ആവശ്യം ഇല്ലെന്നാണു ക്യാപ്റ്റന്‍ പറഞ്ഞതെന്നു കോള്‍മാന്‍ കുടുംബത്തിലെ രക്ഷപ്പെട്ട വ്യക്തി പറഞ്ഞു. മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായും രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തതായും കോക്ക്‌സ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാര്‍ഡും പൊലീസും അന്വേഷണം ആരംഭിച്ചു.

You might also like

-