മാര്‍ത്തോമാ ഭദ്രാസന  മുപ്പത്തിരണ്ടാമതു ഫാമിലി കോണ്‍ഫ്രന്‍സ്  

മേയര്‍ സജി ജോര്‍ജ്, കൗണ്‍സിലംഗം ബിജു മാത്യു എന്നിവര്‍ക്ക് മാര്‍ത്തോമാ ഫാമിലി കോണ്‍ഫറന്‍സില്‍ സ്വീകരണം നല്‍കി

0

ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കാ യൂറോപ്പു മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്യൂസ്റ്റണില്‍ നടന്ന മുപ്പത്തിരണ്ടാമതു ഫാമിലി കോണ്‍ഫ്രന്‍സില്‍ ടെക്‌സസു സംസ്ഥാനത്തെ സണ്ണിവെയില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജ്ജിനും, കോപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യുവിനും ഊഷ്മള സ്വീകരണം നല്‍കി.ജൂലായ് 7ന് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ മാര്‍ത്തോമാ, സജി ജോര്‍ജിനും, ഭദ്രാസന എപ്പിസ്‌കോപ്പാ ഐസക്ക് മാര്‍ ഫിലൊക്ലനിയോസു ബിജു മാത്യുവിനും പ്രത്യേക ഫലകം നല്‍കി ആദരിച്ചു.സജിയുടേയും, ബിജുവിന്റേയും തിരഞ്ഞെടുപ്പു വിജയം മാര്‍ത്തോമാ സഭക്ക് മാത്രമല്ല മുഴുവന്‍ മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് മെത്രാ പോലീത്ത പറഞ്ഞു.

ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗമായ സജി, ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ഇടവകാംഗമായ ബിജു എന്നിവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും വിജയങ്ങളും നേരുന്നതായി ഭദ്രാസന എപ്പിസ്‌ക്കോപ്പി പറഞ്ഞു.എട്ടുവര്‍ഷമായി സണ്ണിവെയില്‍ സിറ്റി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന സജി ജോര്‍ജ്ജും, രണ്ടര ദശാബ്ദമായി പൊതു പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ബിജു മാത്യുവും ആദ്യമായാണ് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്.

ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ നിസ്വാര്‍ത്ഥമായി നിറവേറ്റുവാന്‍ സര്‍വ്വശക്തനായ ദൈവം ആവശ്യമായ കൃപയും ജ്ഞാനവും നല്‍കുന്നതിന് എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്ന് തിരുമേനി ഓര്‍മ്മപ്പെടുത്തി. ലഭിച്ച ഊഷ്മള സ്വീകരണത്തിന് സജി ജോര്‍ജ്ജും, ബിജു മാത്യുവും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

You might also like

-