യു.എസ്. സുപ്രീംകോടതി ജഡ്ജി ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാര്‍ ട്രംമ്പിന്റെ പരിഗണനയില്‍
പ്രസിഡന്റ് ട്രംമ്പ് പരിഗണിക്കുന്ന ഇരുപത്തിയഞ്ചംഗ ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാറയെ (46) ഉള്‍പ്പെടുത്തി
വാഷിംഗ്ടണ്‍ ഡി.സി.: യു. എസ് പരമോന്നത നീതിപീഠത്തില്‍ ജഡ്ജിയായി നിയമിക്കുന്നതിന്‍ പ്രസിഡന്റ് ട്രംമ്പ് പരിഗണിക്കുന്ന ഇരുപത്തിയഞ്ചംഗ ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാറയെ (46) ഉള്‍പ്പെടുത്തി.കഴിഞ്ഞവര്‍ഷം ട്രംമ്പു തപാറിനെ ഡിസ്ട്രിക്കറ്റ് ഓഫ് കെന്റക്കി ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിച്ചിരുന്നു. മുന്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് അറ്റോര്‍ണിയായിരുന്ന തപാര്‍ ഇന്ത്യയില്‍ നിന്നും ഇവിടേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ്.ഒമ്പതംഗ സുപ്രീം കോടതിയില്‍ നിയമനം ലഭിക്കുകയാണെങ്കില്‍ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി എന്ന പദവി കൂടി തപാറിന് ലഭിക്കും.
നാലു മില്ല്യണ്‍ ഇന്ത്യന്‍ അമേരിക്കന്‍ ഇമ്മിഗ്രന്റ്‌സില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ സുപ്രീംകോടതിയില്‍ നിയമനം ലഭിക്കുന്നതിനര്‍ഹതയുള്ള വ്യക്തിയാണ് തപാറെന്ന് ഇന്നലെ അമേരിക്കയിലെ സുപ്രധാന ദൃശ്യമാധ്യമ ചാനലായ ഫോക്‌സ് ന്യൂസു പറഞ്ഞു. 2016 ലെ ജനസംഖ്യ കണക്കനുസരിച്ചു 4 ശതമാനം മാത്രമാണ് ഇന്ത്യന്‍ വോട്ടര്‍മാരെങ്കിലും, അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമൂഹമാണ് ഇന്ത്യന്‍ വംശജരെന്നും ചാനല്‍ ചൂണ്ടികാട്ടി.സെനറ്റ് മെജോറട്ടി ലീഡര്‍ മിച്ചു മെക്കോണല്‍ പിന്തുണ നല്‍കുന്ന തപാര്‍ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു അവരോധിക്കപ്പെട്ടാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു നേട്ടമാകുമെന്നും ചാനല്‍ പറഞ്ഞു.