ലോക ഫുട്‌ബോള്‍ വ്യാജ ജേഴ്‌സികള്‍ ടെക്‌സസില്‍ നിന്നും പിടികൂടി

114000 ഡോളര്‍ വില മതിപ്പുള്ള വ്യാജ ജേഴ്‌സികളാണ് എല്‍പാസോയില്‍ നിന്നും അധികൃതര്‍ പിടികൂടിയത്

0

എല്‍പാസൊ(ടെക്‌സസ്): ഫുട്‌ബോള്‍ ആവേശം ലോകം മുഴുവന്‍ കത്തിനില്‍ക്കുമ്പോള്‍, ബ്രസീലിന്റേയും, മെക്‌സിക്കോയുടെയും, ജര്‍മ്മനിയുടെയും വ്യാജ ജേഴ്‌സികള്‍ വില്‍പനയ്ക്കായി കൊണ്ടുവന്നത് ടെക്‌സസ്സിലെ എല്‍പാസൊയില്‍ നിന്നും യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ പിടികൂടി.

114000 ഡോളര്‍ വില മതിപ്പുള്ള വ്യാജ ജേഴ്‌സികളാണ് എല്‍പാസോയില്‍ നിന്നും അധികൃതര്‍ പിടികൂടിയത്. ഹോങ്ക്‌ഹോങ്ങില്‍ നിന്നും ഇവിടേയ്ക്ക് അയച്ചതായിരുന്നുവത്.ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്ന ജേഴ്‌സികള്‍ നിലവാരം കുറഞ്ഞതും, ആരോഗ്യസുരക്ഷിതത്വത്തിന് ഭീഷിണിയുയുര്‍ത്തുന്നതുമായിരുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.

അറസ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.വ്യാജ ജേഴ്‌സികള്‍ ഉണ്ടാക്കി വില്‍ക്കുന്നത് കളവിന് സമാനമായ കുറ്റമാണെന്നും, ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി വക്താവ് ഹെക്ടര്‍ മന്‍ഞ്ച പറഞ്ഞു.

ലോക ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ ഇതുവരെ അമേരിക്കന്‍ ഫുട്‌ബോളിന്റെ മാത്രം ആരാധകരായിരുന്നവര്‍, സോക്കറിനെയും പ്രണയിക്കാന്‍ തുടങ്ങിയത്. ചൂഷണം ചെയ്യുക എന്നതാണ് വ്യാജ ജഴ്‌സിയുടെ നിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

You might also like

-