ഡാളസ് മൃഗശാലയില്‍ 20 വര്‍ഷത്തിനുള്ളില്‍ ആദ്യ ഗൊറില്ല പ്രസവം
ഡാളസ് മൃഗശാലയില്‍ 50 വര്‍ഷത്തിനുള്ളില്‍ ജന്മം നല്‍കുന്ന അഞ്ചാമത്തെ ഗൊറില്ലാ കുഞ്ഞാണിത്.
ഡാളസ്: ഡാളസ് മൃഗശാലയിലെ ഗൊറില്ലാ കുടുംബത്തിലേക്ക് ഒരു നവാഗതന്‍ കൂടി. 20 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇവിടെ ഒരു ഗൊറില്ലാ കുഞ്ഞിന് ജന്മം നല്‍കുന്നത്.ജൂണ്‍ മാസം അവസാന വാരം ജനിച്ച ഗൊറില്ലാ കുഞ്ഞും, അമ്മയും സുഖമായിരിക്കുന്നതായി മൃഗശാലാധികൃതര്‍ അറിയിച്ചു.
ഡാളസ് മൃഗശാലയില്‍ 50 വര്‍ഷത്തിനുള്ളില്‍ ജന്മം നല്‍കുന്ന അഞ്ചാമത്തെ ഗൊറില്ലാ കുഞ്ഞാണിത്. 1998 ലായിരുന്നു അവസാനമായി ഗൊറില്ലാ കുഞ്ഞു ഇവിടെ ജനിച്ചത്.സുബിറ എന്ന പിതാവില്‍ നിന്നുള്ള ആദ്യ കുഞ്ഞാണിത്. ഇതുവരേയും പേര്‍ നല്‍കിയിട്ടില്ലാത്ത കുഞ്ഞിനെ പൊതുജനങ്ങള്‍ക്കു ഈ ആഴ്ചമുതല്‍ കാണാന്‍ അവസരം ലഭിക്കുമെന്ന് മൃഗശാലാ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഇരുപതു വര്‍ഷമായി ഒരു ഗൊറില്ലായുടെ ജനനം കാണണമെന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ മൃഗശാല പ്രസിഡന്റ് സി.ഇ.ഒ.യുമായ ഗ്രേഗ് ഹഡ്‌സണ്‍ പറഞ്ഞു.
വനങ്ങളില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൊറില്ലാകളെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു എന്ന് പ്രസിഡന്റ് പറഞ്ഞു.പിതാവും മാതാവും തങ്ങളുടെ കുഞ്ഞിനെ പരിപാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു