അമേരിക്ക്യായിൽ കൊപ്പെല്‍ സിറ്റി കൗണ്‍സില്‍തെരെഞ്ഞെടുപ്പിൽ മലയാളീ ക്ക് അട്ടിമറി വിജയം
iju Mathew Elected to the coppel city council
കൊപ്പെല്‍(ഡാളസ്): കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടി. മെയ് അഞ്ചിന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട്ടു നേടാനായിരുന്നില്ല. ജൂണ്‍ 16 ശനിയാഴ്ച നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ജൂണിനെയാണ് ബിജു പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 57% ബിജുവിന് ലഭിച്ചപ്പോള്‍ 43% വോട്ടുകളേ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ.കോപ്പല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു.
41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ബിജു സജ്ജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാര്‍മ്മികതയുടെ അര്‍പ്പണ ബോധവും, സേവന മനസ്ഥിതിയും വച്ചു പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയാണ്.
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം നേടിയ ബിജു ഇരുപതു വര്‍ഷമായി ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യന്‍ അസിസ്റ്റന്റാണ്. മൂന്ന് ആണ്‍മക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകം മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സി ബ്രാഞ്ച്)