ഇന്ത്യന്‍ ലയണ്‍സ് ക്ലബ് അവാര്‍ഡ് നൈറ്റും, ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി
രാജ്യാന്തര തലത്തില്‍ ഇര്‍വിങ് ക്ലബ്ബിനു ലഭിച്ച അംഗീകാരത്തിനു പുറകില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളേയും പ്രസിഡന്റ് അനുമോദിച്ചു
ഇര്‍വിങ്: ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് (ഇര്‍വിങ്) അവാര്‍ഡ് നൈറ്റും, 2018–2019 ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടത്തി.
ജൂണ്‍ 24 ഞായര്‍ വൈകിട്ട് ഇര്‍വിങ് പസന്ത് (PASAND) റസ്റ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലയണ്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഹഷ ഹരിദാസ് അമേരിക്കന്‍ ദേശീയഗാനവും ഉമ ഹരിദാസ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. എ.പി. ഹരിദാസ് സമര്‍ പ്പണ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി.
രാജ്യാന്തര തലത്തില്‍ ഇര്‍വിങ് ക്ലബ്ബിനു ലഭിച്ച അംഗീകാരത്തിനു പുറകില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളേയും പ്രസിഡന്റ് അനുമോദിച്ചു. പ്രൈമറി ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. ജോണ്‍ എം ജോസഫ് വിശദീകരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബില്‍ സമൂതര്‍മാന്‍, സണ്ണി വെയ്!ല്‍ സിറ്റി മേയര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും മേയര്‍ പറഞ്ഞു. പ്രധാന പ്രാസംഗിക പി. ഐ.ഡി ബിവര്‍ലി സ്റ്റെമ്പിന്‍സിനെ റോയ് ചിറയില്‍ പരിചയപ്പെടുത്തി. മിസ്സ് ഷാരണ്‍ ഷാജി വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു.
തുടര്‍ന്ന് സര്‍വ്വീസ് എക്‌സലെന്‍സ് അവാര്‍ഡു കളും, ലയണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും മുഖ്യാതിഥികളും, പ്രസിഡന്റും ചേര്‍ന്ന് സമ്മാനിച്ചു. 2018–19 ഭാരവാഹികളായി, ജോര്‍ജജ് ജോസഫ് (പ്രസിഡന്റ്), മാത്യു ജില്‍സണ്‍ (സെക്രട്ടറി), പി.സി.റ്റി റോയ് ചിറയില്‍ (ട്രഷറര്‍), ആന്റോ തോമസ്, ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), ജോര്‍ജ് അഗസ്റ്റിന്‍ (മെംബര്‍ഷിപ്പ്), എ.പി. ഹരിദാസ് (എല്‍.സി,ഐ.എ (കോര്‍ഡിനേറ്റര്‍),ജെയിംസ് ചെംപ്ലാനിക്കല്‍, സെബാസ്റ്റ്യന്‍ വലിയ പറമ്പില്‍, ഐപ് സക്കറിയ, ഹരിദാസ് തങ്കപ്പന്‍, ജോണ്‍.എം. ജോസഫ്, ജോജി ജോര്‍ജജ്, ജോണ്‍ പി. ജോയ്, ജിബി ഫിലിപ്പ്, ജോസഫ് ആന്റണി തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2018–2019 ക്ലബ്ബ് ഉദ്യോഗസ്ഥരായി ടാനിയ ബിജിലി (പ്രസിഡന്റ്), നേഹ ഫിലിപ്പ് (വൈസ്പ്രസിഡന്റ്), വിസ്മയ ജോസഫ് (സെക്രട്ടറി), ജോഷ്യന്‍ തോമസ് (ട്രഷറര്‍), ആന്റോ തോമസ് തുടങ്ങിയ വരും ചുമതലയില്‍ പ്രവേശിച്ചു.
വര്‍ഷങ്ങളായി ലയണ്‍സ് ക്ലബ്ബില്‍ നിസ്വാര്‍ത്ഥ സേവനമനു ഷ്ഠിക്കുന്ന പീറ്റര്‍ നെറ്റോയെ പ്രസിഡന്റിന്റെ പ്രത്യേക അവാര്‍ഡായ ലയണ്‍ ഓഫ് ദി ഇയര്‍ നല്‍കി ആദരിച്ചു. ലയണ്‍സ് ക്ലബ്ബ് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഡ്രഗ് അവയര്‍നസ്സ് സ്പീച്ച് മത്സരത്തില്‍ വിജയികളായ ഷാരോണ്‍ ഷാജിക്ക് 4000 ഡോളറിന്റെ ക്യാഷ് അവാര്‍ഡും, ഔട്ട് സ്റ്റാന്‍ഡിംഗ് യൂത്തായി തിരഞ്ഞെടുക്കപ്പെട്ട ജെവിന്‍ ജയിംസിന് 6000 ഡോളറിന്റെ കാഷ് അവാര്‍ഡും നല്‍കി.
ലയണ്‍ സെക്രട്ടറി മാത്യു ജിന്‍സന്റെ നന്ദി പ്രകടനത്തിനും ഡിന്നറിനും ശേഷം സമ്മേളനം സമാപിച്ചു.