മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: താരമായി വിനോദ് കണ്ണന്‍

ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ലൈസന്‍സ് എടുത്താണ് ജെയ്മി ഇപ്പോള്‍ പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്

0

മെക്‌സിക്കോ സിറ്റിന്മമെക്‌സിക്കൊയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കാന്‍ അനുമതി ലഭിച്ച ജെയ്മി റോഡ്രിഗസ് കല്‍ഡറോണ്‍) ന്റെ പ്രചാരണങ്ങള്‍ക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരില്‍ ഏറെ പ്രസിദ്ധനാണ് മഞ്ചേരിയില്‍ നിന്നുള്ള വിനോദ് കണ്ണന്‍. മൂന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഉപജീവനാര്‍ത്ഥം മെക്‌സിക്കോയില്‍ എത്തി മാര്‍ത്തയെ വിവാഹം ചെയ്തു പ്രിന്‍, വിഷ്ണു എന്നീ മക്കളുമായി കഴിയുന്ന വിനോദ് ഇപ്പോള്‍ വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണെങ്കിലും ജനിച്ച നാടിനോടും, ഭാഷയോടും ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സാധാരണക്കാരനായാണ് കഴിയുന്നത്.

2015 ല്‍ നിയെ ലിയോണ്‍ സംസ്ഥാന ഗവര്‍ണറായി മത്സരിച്ചു വന്‍ വിജയം നേടിയ ആദ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജെയ്മി റോഡ്രിഗസിന്റെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ബ്രോങ്കോ എന്നറിയപ്പെടുന്ന വിനോദിന്റെ സ്വാധീനം നിര്‍ണായകമായിരുന്നു.

ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ലൈസന്‍സ് എടുത്താണ് ജെയ്മി ഇപ്പോള്‍ പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഒന്നരമില്യണ്‍ വോട്ടര്‍മാരുടെ ഒപ്പു സംഭരിച്ച് ജെയ്മി സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള യോഗ്യത നേടി. ഒപ്പു ശേഖരണത്തിനു രാജ്യവ്യാപകമായി പ്രചരണവും, യാത്രകളും സംഘടിപ്പിക്കുന്നതിലും വിനോദ് വലിയ പങ്കുവഹിച്ചു. സംസ്ഥാന ഗവര്‍ണര്‍ പദവിയിലിരുന്ന് മയക്കു മരുന്നു ലോബിയെ തകര്‍ത്ത പാരമ്പര്യമുള്ള റോഡ്രിഗസ് മെക്‌സിക്കൊ പ്രസിഡന്റാകുമെന്നാണ് വിനോദിന്റെ പൂര്‍ണ്ണ വിശ്വാസം.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതി തന്നെയാണ് മെക്‌സിക്കോയിലും. മെക്‌സിക്കോ മുന്‍ കാബിനറ്റ് മെമ്പറും, കൊയലേഷന്‍ സ്ഥാനാര്‍ത്ഥി ഒസെ അന്റോണിയൊ, നാഷനല്‍ ആക്ഷന്‍ പാര്‍ട്ടി മുന്‍ പ്രസിഡന്റ് റിക്കാഡോ ,മെക്‌സിക്കൊ സിറ്റി ഗവണ്‍മെന്റ് മുന്‍ തലവന്‍ ആന്‍ഡ്രിസ് മാനുവേല്‍ എന്നീ പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളോടാണ് റോഡ്രിഗസ് ഏറ്റുമുട്ടുന്നത്. മെക്‌സിക്കോയിലെ ജനപിന്തുണ ഇദ്ദേഹത്തിനെന്നാണ് വിനോദിന്റെ കണക്കുകൂട്ടല്‍. മയക്കു മരുന്നു ലോബിയെ തകര്‍ക്കാന്‍ റോഡ്രിഗസ് പ്രസിഡന്റാവണമെന്നാണ് വിനോദ് ഉള്‍പ്പെടെയുള്ളവരുടെ താല്‍പര്യം.

You might also like

-