കള്ളപ്പണം വെളുപ്പിക്കൽ,ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം
അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് രേഖകൾ നൽകണം. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ പരിധിയിലാണ് അന്വേഷണം. പരിശോധന നടന്ന ദിവസമാണ് ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്
തിരുവനന്തപുരം :ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം. ഊരാളുങ്കൽ കൊ ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ച് വർഷത്തിനിടെ പൂർത്തിയാക്കിയതും ഇപ്പോൾ നടക്കുന്നതുമായ പദ്ധതിയുടെ വിവരങ്ങൾ നൽകണം. സർക്കാർ പദ്ധതികളുടെ വിവരങ്ങൾ കൈമാറണം.പണം നൽകിയതും കൈമാറിയതുമായ രേഖകൾ നൽകണം. അഞ്ച് വർഷത്തെ ബാങ്ക് ഇടപാട് രേഖകൾ നൽകണം. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്‍റെ പരിധിയിലാണ് അന്വേഷണം. പരിശോധന നടന്ന ദിവസമാണ് ഇക്കാര്യമാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അതേസമയം രണ്ടു ദിവസത്തിനുള്ളില്‍ ഇ.ഡിക്ക് വിവരങ്ങള്‍ കൈമാറുമെന്ന് ഊരാളുങ്കല്‍ അറിയിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്ന് സംശയിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായുളള ബന്ധം അന്വേഷിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. വടകരയിലെ ഓഫീസിലായിരുന്നു ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തിരക്കി എത്തിയത്. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്