ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പരാമവധി 100 പേര്‍ക്കാണ് പങ്കെടുക്കാനുള്ള അനുമതി

0

ഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാകണം ഇത്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് നടപടി.

സിനിമാ തിയേറ്ററുകള്‍ 50 ശതമാനം സീറ്റുകളോടെ തുറക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒക്ടോബര്‍ 15 മുതലാണ് സിനിമാ തിയേറ്ററുകള്‍, കായിക താരങ്ങള്‍ക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് അനുമതിയുള്ളത്.

സാമൂഹികം, കായികം, സാസ്‌കാരികം, മതം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പരാമവധി 100 പേര്‍ക്കാണ് പങ്കെടുക്കാനുള്ള അനുമതി. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇതില്‍ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. കണ്‍ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തയിടങ്ങളിലാണ് ഈ ഇളവുകള്‍.

കേന്ദ്ര സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗണ്‍ (സംസ്ഥാന/ജില്ല/സബ് ഡിവിഷന്‍/നഗര/വില്ലേജ് തല) പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും പാടില്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

You might also like

-