യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും.

കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു

0

തിരുവനന്തപുരം: സംഘര്ഷത്തെ തുടർന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് ഇന്ന് തുറക്കും. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളജ് തുറക്കുന്നത്. കനത്ത പൊലീസ് കാവലിലാവും പ്രവർത്തനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എഐഎസ്എഫിന് പിന്നാലെ കെഎസ്‍യുവും കോളജിൽ ഇന്ന് യൂണിറ്റ് തുടങ്ങിയേക്കും.

അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്‍യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. അതേസമയം, പിഎസ്‍സി ചെയർമാൻ ഇന്ന് ഗവർണറെ കാണും. കേസിലെ പ്രതികൾ ഉൾപ്പെട്ട ആംഡ് പൊലീസ് കോൺസ്റ്റബിൽ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ടെത്തി വിശദീകരിക്കാൻ ഗവർണർ നേരത്തെ നിർദേശം നൽകിയിരുന്നു.

You might also like

-