നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍.
എം.ബി.ബി.എസ് 83,075, ബി.ഡി.എസ് 52,720, ആയുഷ് 52,720, ബി.വി.എസ്.സി 525, എയിംസ് 1899, ജിപ്മര്‍ 249 എന്നീ സീറ്റുകളിലേക്കാണ് നീറ്റ് വഴി പ്രവേശനം ലഭിക്കുക
ഡൽഹി:നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്‍.ടി.എ വെബ്‌സൈറ്റ് വഴി ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എം.ബി.ബി.എസ് 83,075, ബി.ഡി.എസ് 52,720, ആയുഷ് 52,720, ബി.വി.എസ്.സി 525, എയിംസ് 1899, ജിപ്മര്‍ 249 എന്നീ സീറ്റുകളിലേക്കാണ് നീറ്റ് വഴി പ്രവേശനം ലഭിക്കുക.
ഈ വര്‍ഷം മുതല്‍ ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി ലൈഫ് സയന്‍സ് കോഴ്‌സുകള്‍ക്കും നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക.സാമൂഹിക അകലം ഉറപ്പാക്കാനായി 198 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളൊരുക്കും. നേരത്തെ ഇത് 155 ആയിരുന്നു. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.