യു.എന്‍ പ്രതിനിധികള്‍ഇടുക്കിയിൽ സന്ദര്‍ശനം നടത്തി

വീടുകള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രശ്‌നങ്ങില്‍ ജില്ല അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം പ്രതിനിധികളെ ബോധ്യപ്പെടുത്തി.

0

ഇടുക്കി :യു.എന്‍ ഡി.പി പ്രധിനിധികള്‍ ഇടുക്കി ജില്ലയില്‍ സന്ദര്‍ശനം നടത്തി. പ്രകൃതി ദുരന്തത്തിലുണ്ടായ വ്യാപകനാശ നഷ്ടങ്ങളെയും ജീവാപയവും ജീവനോപാധികള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചും ജില്ലാകലക്ടര്‍ വിശദീകരിച്ചു. വീടുകള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രശ്‌നങ്ങില്‍ ജില്ല അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം പ്രതിനിധികളെ ബോധ്യപ്പെടുത്തി. പുനരധിവാസവും കൃഷി, മൃഗസംരക്ഷണം, തൊഴില്‍മേഖല എന്നിവ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തി. യു.എന്‍.ഡി.പി സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ജോ ജോണ്‍ ജോര്‍ജ്ജ്, ഒഡിഷാ സ്‌റ്റേറ്റ് ഹെഡ് അഭ മിശ്ര, ഡിസാസ്റ്റര്‍ ആന്റ് റിസ്‌ക് റിഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ് രഞ്ജിനി മുഖര്‍ജി എന്നിവരാണ് ജില്ലാകലക്ടറും ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സംഘം ചെറുതോണി പാലം, ഗാന്ധിനഗര്‍ കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കൊന്നത്തടിയില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ വിവരങ്ങളാരാഞ്ഞു. യു.എന്‍.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസര്‍ അബ്ദുള്‍ നൂര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു

You might also like

-