അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യു.ജി.സി ശിപാര്‍ശ
സർവകലാശാലാ പരീക്ഷകൾ ജൂലൈയിൽ പൂർത്തിയാക്കും വിധം നടത്താം. വർഷാന്ത്യ പരീക്ഷകൾക്കും ഈ വിധത്തിൽ ടൈംടേബിൾ തയാറാക്കാമെന്നാണ് ഉപദേശക സമിതിയുടെ നിർദേശം.
അധ്യയന വർഷം സെപ്തംബറിൽ തുടങ്ങിയാൽ മതിയെന്ന് യുജിസി ഉപദേശക സമിതിയുടെ നിർദേശം. സർവകലാശാലാ പരീക്ഷകൾ ജൂലൈയിൽ പൂർത്തിയാക്കും വിധം നടത്താം. വർഷാന്ത്യ പരീക്ഷകൾക്കും ഈ വിധത്തിൽ ടൈംടേബിൾ തയാറാക്കാമെന്നാണ് ഉപദേശക സമിതിയുടെ നിർദേശം.
അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകി. അടുത്ത മാസം 30-ാം തിയതിക്ക് മുൻപ് തന്നെ മാസ്‌ക്ക് നിർമാണം പൂർത്തിയാക്കും.