ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച്, ബി ജെ പി എം പി ഉദിത് രാജ്. ,സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണം
യുവതികള്‍ സന്നിദാനത്ത് പ്രവേശച്ചതില്‍ താന്‍ വളരെ അധികം സന്തോഷിക്കുന്നുവെന്നും സതി, സ്ത്രീധനം എന്നി ദുരാചാരങ്ങള്‍ പോലെ ഒന്നായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്ന നിരോധനമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു
ഡൽഹി :ശബരിമല യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത് ബിജെപി എംപി ഉദിത് രാജ്. സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു. ശബരിമല യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത ആദ്യ ബിജെപി മന്ത്രിയാണ് ഉദിത് രാജ്.
യുവതികള്‍ സന്നിദാനത്ത് പ്രവേശച്ചതില്‍ താന്‍ വളരെ അധികം സന്തോഷിക്കുന്നുവെന്നും സതി, സ്ത്രീധനം എന്നി ദുരാചാരങ്ങള്‍ പോലെ ഒന്നായിരുന്നു ശബരിമലയില്‍ ഉണ്ടായിരുന്ന നിരോധനമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ ലംഘിക്കണം, സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാരിനെ പ്രശംസിക്കുന്നു, ആചാര ലംഘനത്തിന്റെ പേരില്‍ ബിജെപി തെരുവിലിറങ്ങുന്നതിനോടും യോജിപ്പില്ല എന്നും ഉദിത് രാജ് പറഞ്ഞു.
സ്ത്രീകളുടെ ഗര്‍ഭ പാത്രത്തില്‍ നിന്നാണ് പുരുഷന്മാര്‍ ജനിക്കുന്നത്. എന്നിട്ടും എന്തിനാണ് സ്ത്രീകളോട് വിവേചനം. സ്ത്രീധനവും അടക്കമുള്ളവ നാട്ടില്‍ ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ആചാരങ്ങള്‍ എന്ന പേരില്‍ ഉയര്‍ത്തിപ്പിടിക്കുമോയെന്നും ഉദിത് രാജ് ചോദിച്ചു.സംസ്ഥാനത്തെ ബിജെപിയുടെ രാഷ്ട്രീയ നാടകം ബിജെപി ദേശീയ നേതാവ് തന്നെ തിരിച്ചറിഞ്ഞ് തള്ളിപ്പറഞ്ഞതും കേരളത്തിലെ ബിജെപിക്ക് നാണക്കേടായി