ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ
കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നു കാണിച്ചു പരിസ്ഥി സംഘടനകൾ നൽകിയ ഹർജിയിലാണ് മൂന്നാർ അടക്കമുള്ള എട്ടു വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്
തൊടുപുഴ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂപ്രശ്നങ്ങളുയർത്തി ഇടുക്കിയിൽ നാളെ യുഡിഎഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ പാലിച്ചില്ലെന്നാരോപിച്ചാണ് യുഡിഎഫ് സമരം. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽഡിഎഫ് വിമർശനം.
കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലന്നു കാണിച്ചു പരിസ്ഥി സംഘടനകൾ നൽകിയ ഹർജിയിലാണ് മൂന്നാർ അടക്കമുള്ള എട്ടു വില്ലേജുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. ഇതേതുടർന്ന് 2019 ഓഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിക്കപെട്ട പട്ടയ ഭൂമിയിൽ പുറവച്ചു കൃഷിയിറക്കുന്നതിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത് .എന്നാൽ സംസ്ഥാന വ്യാപകമായി ഇത്തരം ഭൂമിയിൽ വൻകിട കെട്ടിടങ്ങളും പട്ടണങ്ങളും രൂപപ്പെട്ടിരുന്നു .ലാൻഡ് അസൈമെന്റ് പട്ടയങ്ങളുടെ നിബന്ധത്തിനകൾക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ യായിരുന്നു പരിസ്ഥി സംഘടനകൾ കോടതിയെ സമീപിച്ചിരുന്നത് .ഇതേ തുടർന്ന് 1500 ചതുരശ്ര അടിയിൽ കെട്ടിടങ്ങൾ ക്രമ വാത്കരിക്കുകയും ഇതിനു മുകളിൽ വിസ്തൃതി യുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തു നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥർക്ക് നല്കാനുമായിരുന്നു ഉത്തരവ് .സർക്കാർ ഏർക്കായ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
എന്നാൽ സർവ്വകക്ഷി തിരുമങ്ങൾക്ക് വിരുദ്ധമായി ബൈസൺമാലിയിലെ കോൺഗ്രസ്സ് വനിതാ നേതാവും അടിമാലിയിലെ അതിജീവന പോരാട്ട വേദിയും കോടതിയെ സമീപിച്ചു ,കെ പി സി സി ജനറൽ സെകട്ടറി മാത്യു കുഴൽ നടനായിരുന്നു ഇവർക്ക് വേണ്ടി കോടതിൽ ഹാജരായത് . സർക്കാർ ഇറക്കിയ ഉത്തരവ് സംസ്ഥാനം മുഴുവൻ ബാധകമെന്ന അവശ്യപെട്ടായിരുന്നു ഹർജി .ഹർജി പരിഗണിച്ച കോടതി കേരളത്തിൽ എല്ലായിടത്തു നിയമം ബാധകമെന്ന് ഉത്തരവിട്ടു.ഇതിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പിൽ നൽകിയെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതിയും ശരിവക്കുകയാണുണ്ടായത് .പരിസ്ഥി സംഘടനയുടെ ഹർജി യിൽ 2010 ൽ ഉണ്ടായ വിധിക്കെതിരെ അന്നത്തെ ഉമ്മൻ ചാണ്ടി ഗവർമെന്റ് നടപടി സ്വീകരിക്കാതെ മുന്നോട്ടു പോയതും പ്രശ്നം കൂടുതൽ സങ്കിർണ്ണമാക്കി എന്നാൽ യു ഡി എഫ് നടത്തുന്ന ഹർത്താലിനെതിരെ ഇടതുപക്ഷം രംഗത്തു വന്നിട്ടുണ്ട് നിയമത്തിൽ ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടും കോൺഗ്രസ്സ് നേതൃത്തത്തിന്റെ അറിവോടെ പ്രശനം കൂടുതൽ സങ്കിർണമാക്കാൻ ചിലർ മുന്നോട്ടു വന്നത് ഇടുക്കിയിലെ ഭുപ്രശനം കൂടുതൽ സംഘിർണ്ണമാക്കാനും കർഷകരുടെ അവകാശങ്ങൾ പരിസ്ഥി സംഘടനകൾക്ക് കൊപ്പം ചേർന്ന് ഇല്ലാതാക്കാനും ശ്രമിച്ചതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രശ്ങ്ങൾക്ക് കാരണമെന്നു സി പി ഐ എം ആരോപിച്ചു . രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.